ലേഖനം
ഫെമിനിസം ചരിത്ര വഴികളിലൂടെ ... ഇരുപതാം നൂറ്റാണ്ടിൽ ഒരു കൂട്ടം പ്രസ്ഥാനങ്ങളും ആശയങ്ങളും ലക്ഷ്യമാക്കി സ്ഥാപിതമായതാണ് ഫെമിനിസം. അതിന്റെ പ്രകടനപത്രികയിൽ സാമൂഹിക സാംസ്ക്കാരിക-രാഷ്ട്രീയ തുല്യതയും നിയമപരിരക്ഷയും അന്തർലീനമായിത്തീർന്നു എന്ന വസ്തുത പ്രശംസനീയമാണ്. വനിതകളുടെ വിദ്യാഭ്യാസവും ജോലിയും തുല്യതയുടെയും പ്രധാന അംശങ്ങളായി മാറി. പുരുഷന്മാരുടേതിന് തുല്യമായ അവകാശങ്ങളും അവസരങ്ങളും അവളുടെ സ്വത്വത്തിന്റെ ഭാഗമായിത്തീരേണമെന്ന ശാഠ്യവും ഫെമിനിസ്റ്റ് വീക്ഷണത്തിന്റെ മാർഗ്ഗരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മറ്റേതൊരു പ്രസ്ഥാനത്തേയും പോലെ ഫെമിനിസ്റ്റ് ചിന്താധാരയുടെ വേര് പടിഞ്ഞാറ് തന്നെ! ബ്രിട്ടനും ഫ്രാൻസും അമേരിക്കയും ആയിരുന്നു പ്രഭവകേന്ദ്രങ്ങൾ. സ്ത്രീസ്വാതന്ത്ര്യം വിളിച്ചോതുന്ന ഫെമിനിസ്റ്റ് വീക്ഷണം സ്ത്രീയെ അവളുടെ സാമൂഹ്യ പദവി നിർണ്ണയിക്കുന്നതിനും ന്യായമായആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിനും ഉൾക്കരുത...