പോസ്റ്റുകള്‍

ജൂൺ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

camp Day 1-3 pic

ടെക്നോ ട്രാക്ക്

  യാത്രക്കാരുടെ ശ്രദ്ധയ്ക്ക് , 'സുഖയാത്ര സുരക്ഷിത യാത്ര'  ട്രെയിൻ നമ്പർ 2210 തിരുവനന്തപുരത്തു നിന്നും കാസർഗോഡിലേക്ക് പോകുന്ന തിരുവനന്തപുരം - കാസർഗോഡ് സിൽവർ ലൈൻ സെമി ഹൈസ്പീഡ് എക്സ്പ്രസ് നിമിഷങ്ങൾക്കുള്ളിൽ രണ്ടാമത്തെ ഫ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്നു '.                          അറിയിപ്പ് പറയുന്നതിനിടയിൽ ദൂരെ നിന്നും ട്രെയിൻ കുതിച്ചു വന്ന് ട്രെയിൻ കവാടത്തിലേക്ക് പിണറായി സഖാവ് കയറി മുൻനിരയിൽ തന്നെ ഇടം പിടിച്ചു. യാന്തികതയുടെ മുഖാവരണങ്ങളണിഞ്ഞ പുതിയ യാത്രാ 2025 - വരെ കാത്തിരിക്കേണ്ടി വന്നതും അതിനിടയിൽ നേരിട്ട വിവാദപരമായ പ്രസ്താവനകളും മുൻകാല വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി വന്ന കാലതാമസവും ഓർത്ത് നെടുവീർപ്പും ഇടവേ ബഫർ സോണിന്റെ നട്ടും ബോൾട്ടും അറിയാത്ത സജി ചെറിയാനാശാൻ പിണറായി സംവിധാനത്തിന്റെ തൊട്ടടുത്ത സ്ഥാനം പിടിച്ചു. ഹോ എന്തോക്കെയായിരുന്നു. ഭൂമി ഏറ്റെടുക്കൽ, ആസൂത്രണം, നഷ്ടപരിഹാരം, കുറ്റിയടിക്കൽ, 100 മീറ്റർ, മുപ്പതു മീറ്റർ ഹോ ഒന്നും ഓർക്കാൻ മേലാ ... സംഭാഷണത്തിനിടയിലേക്ക് വി എൻ വാസവൻ സഖാവും ഒത്തുചേർന്നു. അങ്ങനെ പറഞ്ഞാലെങ്ങനാ .....