പ്രകൃതി സൗന്ദര്യത്തിനൊപ്പം സമാധാനവും ഐക്യവും സമത്വ സുന്ദരമായ കാഴ്ചപ്പാടും ഒത്തുചേർന്ന ദ്വീപ് നിവാസികളുടെ ജീവിതം എക്കാലവും വിനോദ സഞ്ചാര മേഖലയുടെ ഉണർവ്വിന്റെ ശക്തിയാർന്ന ഘടകങ്ങളിൽ ഒന്നെന്ന നിലയിൽ വിലയിരുത്തപ്പെട്ടതാണ്. സംഘകാലത്തിന്റെ തായ് വേരുകളായ കൂട്ടായ്മയിലൂന്നിയുള്ള ജീവിതം നയിക്കുന്ന ലക്ഷദ്വീപിലെ ജനതയ്ക്ക് ചൂഷണരഹിതമായ വികസന സങ്കല്പ്പനത്തോട് നീതിയുക്തമായ സമീപനം പുലർത്താൻ സാധ്യമായിട്ടുണ്ട്. പോർച്ചുഗീസുകാരുടെ ആഗമനം മുതൽ ആരംഭിച്ച പോരാട്ടവീര്യം തുടർക്കഥയായി തീരുന്നതിന്റെ യാഥാർത്യങ്ങൾ ലോക ചരിത്രത്തിന്റെ അഥവ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അടിച്ചമർത്തൽ രാഷ്ട്രീയത്തിന്റെ മൂല്യ -തികൾ തിരിച്ചറിഞ്ഞ് അതിനോട് നിത്യം പടവെട്ടുന്ന ലക്ഷദ്വീപ് നിവാസികളുടെ വിശ്വാസം കേവല യാഥാർത്ഥ്യങ്ങളിലല്ല മറിച്ച്, നിഷ്കളങ്കമായ ജീവിത വ്യവഹാരങ്ങളിലും ആത്മബന്ധത്തിലൂന്നിയുള്ള മനുഷ്യത്വ കേന്ദ്രീകൃത നിലപാടുകളിലുമാണ്. ജീവിത പരിതസ്ഥിതികൾ സ്വർഗ്ഗത്തല്യം കണ്ട് അതിനോട് ഇഴുകിചേർന്ന് അതിഥേയ മര്യാദകൾ കാത്തുസൂക്ഷിച്ച് സ്വപ്നങ്ങൾ മെനഞ്ഞെടുത്ത ജനതയ്ക്ക് നേരെ വികസനത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് പ്രലോഭിപ്പിക്കാം എന്ന ഗൂഢ ചിന്താഗതി ...