സമുദ്രത്തിന്റെ തേരാളികൾ
പ്രകൃതി സൗന്ദര്യത്തിനൊപ്പം സമാധാനവും ഐക്യവും സമത്വ സുന്ദരമായ കാഴ്ചപ്പാടും ഒത്തുചേർന്ന ദ്വീപ് നിവാസികളുടെ ജീവിതം എക്കാലവും വിനോദ സഞ്ചാര മേഖലയുടെ ഉണർവ്വിന്റെ ശക്തിയാർന്ന ഘടകങ്ങളിൽ ഒന്നെന്ന നിലയിൽ വിലയിരുത്തപ്പെട്ടതാണ്. സംഘകാലത്തിന്റെ തായ് വേരുകളായ കൂട്ടായ്മയിലൂന്നിയുള്ള ജീവിതം നയിക്കുന്ന ലക്ഷദ്വീപിലെ ജനതയ്ക്ക് ചൂഷണരഹിതമായ വികസന സങ്കല്പ്പനത്തോട് നീതിയുക്തമായ സമീപനം പുലർത്താൻ സാധ്യമായിട്ടുണ്ട്. പോർച്ചുഗീസുകാരുടെ ആഗമനം മുതൽ ആരംഭിച്ച പോരാട്ടവീര്യം തുടർക്കഥയായി തീരുന്നതിന്റെ യാഥാർത്യങ്ങൾ ലോക ചരിത്രത്തിന്റെ അഥവ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അടിച്ചമർത്തൽ രാഷ്ട്രീയത്തിന്റെ മൂല്യ -തികൾ തിരിച്ചറിഞ്ഞ് അതിനോട് നിത്യം പടവെട്ടുന്ന ലക്ഷദ്വീപ് നിവാസികളുടെ വിശ്വാസം കേവല യാഥാർത്ഥ്യങ്ങളിലല്ല മറിച്ച്, നിഷ്കളങ്കമായ ജീവിത വ്യവഹാരങ്ങളിലും ആത്മബന്ധത്തിലൂന്നിയുള്ള മനുഷ്യത്വ കേന്ദ്രീകൃത നിലപാടുകളിലുമാണ്. ജീവിത പരിതസ്ഥിതികൾ സ്വർഗ്ഗത്തല്യം കണ്ട് അതിനോട് ഇഴുകിചേർന്ന് അതിഥേയ മര്യാദകൾ കാത്തുസൂക്ഷിച്ച് സ്വപ്നങ്ങൾ മെനഞ്ഞെടുത്ത ജനതയ്ക്ക് നേരെ വികസനത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് പ്രലോഭിപ്പിക്കാം എന്ന ഗൂഢ ചിന്താഗതി തിരിച്ചറിയാൻ രാഷ്ട്രീയ അവബോധമോ മുതലാളിത്ത തത്വചിന്താഗതികളെക്കുറിച്ചുള്ള അവഗാഢമായ അറിവോ അന്വേഷണാത്മക ഉദ്ദേശശുദ്ധിയോ ആവശ്യമില്ല.
പ്രകൃതിയെ സംരക്ഷിച്ചും പ്രകൃതിയിൽ ലയിച്ചു. പച്ചപിടിച്ച ജനതയുടെ വീക്ഷണങ്ങളിലും സുസ്ഥിര വികസനത്തിന്റെ അഥവ നിലനിൽപ്പിനായുള്ള വികസനത്തിന്റെ ആശയങ്ങൾ കലർന്നിട്ടുണ്ട് . സമ്പത്തിന്റെ പകുതി നന്മയുള്ള വികസനത്തിനായ് നൽകാൻ തയ്യാറായവർക്കു പോലും വികസന സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള അനുമതി നൽകാതെ ഏകപക്ഷീയമായ നിലപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനു പിന്നിലും രാഷ്ട്രീയ പ്രേരണകൾ തന്നെയാണ്. സ്വന്തം പുരയിടത്തിൽ പോലും സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധമുള്ള നിയമങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ അതിനെ പ്രതിരോധിക്കുക തന്നെ വേണം. പാമ്പോ വന്യജീവികളോ , കൊലപാതകം, മോഷണം എന്നിവയോ ഇല്ലാത്ത നാടായിരുന്നു ലക്ഷദ്വീപ് കുറ്റക്കാരില്ലാത്തിനാൽ ജയിലിൽ ആളില്ല. യാതൊരു പ്രയാസവും നേരിടാതെ നീലറാണിയുടെ മക്കളായി വളർന്നു വന്ന ദ്വീപ് വാസികൾക്ക് മുൻ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന പ്രഫുൽ കെ പട്ടേലിന്റെ മേധാവിത്വം സൃഷ്ടിക്കുന്ന പ്രയാസങ്ങൾ ചെറുതല്ല. സമാധാനത്തോടെ ജീവിച്ചിരുന്ന ദ്വീപ് നിവാസികൾക്ക് ഉൾകൊള്ളാൻ കഴിയുന്നതായിരുന്നില്ല. പുതിയ നിയമങ്ങൾ എന്ന വസ്തുത ആദ്യം ഉയർത്തിയവരെ ജയിലിലടച്ചത് ഭരണ ഘടനയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം തന്നെയാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു. ലോകം മുഴുവൻ കോവിഡ് വ്യാപിച്ചിട്ടും കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യാത്ത ലക്ഷദ്വീപ് ഇന്ന് കോവിസ് രോഗികളുടെ കേന്ദ്രമായതിനു പിന്നിലും പ്രവർത്തിക്കുന്നത് പുതിയ അജണ്ടകൾ തന്നെയാണ്. ദ്വീപിലേക്കു പോകുന്നവർക്കും കൊച്ചിയിൽ നിരീക്ഷണവും ടെസ്റ്റും നിർബന്ധമാക്കിയിരുന്നു ദ്വീപിലെത്തിയാലും ക്വാറന്റെയിൻ നിർബന്ധമായിരുന്നു. എന്നാൽ പുതിയ അധികാരി വന്നതോടെ നിയമം തിരുത്തപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്നതോടെ ദ്വീപിലെ കോവിഡ് കേസ്സുകൾ 5000 കടക്കുകയും കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ നിയമരാഹിത്യം മൂലം കോവിസ് പടർത്തുന്ന സാഹചര്യം ഉടലെടുത്തു. ആശുപത്രികൾ കുറവുള്ളതിനാൽ തന്നെ കോവിഡ് ചികിത്സ തേടി മറ്റു സ്ഥലങ്ങളിലേക്ക് പാലായനം ചെയ്യുന്ന വേളയിൽ അധികാരത്തെ മാറ്റിമറിക്കാം എന്ന ലക്ഷ്യം കൂടി ഉണ്ടെന്നതാണ് തിരിച്ചറിയേണ്ടതാണ്. ചുമതലയേറ്റത് മുതൽ പ്രഫുൽ പട്ടേൽ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യാറില്ലാത്ത ദ്വീപിൽ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികൾ ആരോപിക്കുന്നത് ശരിവെക്കുന്നതാണ് കവരത്തിയിൽ കാക്കി പോലുമില്ല പോലീസ് സ്റ്റേഷൻ പേരിനു മാത്രം അവിടെയും ആരും തന്നെ കുറ്റവാളികളായി ഇല്ല എന്ന യാഥാർത്യം തീരസംരക്ഷണ നിയമത്തിന്റെ പേരിൽ പ്രദേശവാസികളുടെ ജീവനോപാധികളെ പോലും നശിപ്പിക്കുന്ന നടപടിയാണ് അഡ്മിനിസ്ട്രേറ്ററും സംഘവും നടപ്പിലാക്കുന്നത്. തീരപ്രദേശത്തെ അനധികൃത കുടിയേറ്റം എന്ന ഇല്ലാക്കഥ ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഷെഡ് ഉൾപ്പെടെ പൊളിച്ചുമാറ്റി. പരമ്പരാഗത ജീവിതത്തെയും ജീവിത ശൈലിയേയും വലിയ രീതിയിൽ ബാധിക്കുന്ന തരത്തിലാണ് അഡ്മിനിസ്ട്രേറ്റർ തീര സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ അനിമൽ പ്രിസർവേഷൻ ഗുലേഷൻ പ്രകാരം ഇവിടെ സംരക്ഷിക്കപ്പെടേണ്ട കടൽ ജീവികളുണ്ട്. പവിഴപ്പുറ്റുകൾ ഉൾപ്പെടെയുള്ളവയാണ് അത്. ഇവയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കാതെയാണ് സർക്കാരിന്റെ അധീനതയിലുള്ള ഫാം അടച്ചു പൂട്ടാനും ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തത് എന്നും ആരോപണം ഏറെ പ്രാധാന്യമുള്ളതാണ്. ലക്ഷദ്വീപ് പഞ്ചായത്ത് റെഗുലേഷൻ ആക്ട് പ്രകാരം പഞ്ചായത്ത് ഇലക്ഷനിൽ മത്സരിക്കുന്നവർക്ക് രണ്ട് കുട്ടികൾ പാടില്ല എന്ന മാനദണ്ഡം ഒരിക്കലും യുക്തിയുള്ളതല്ല. ലക്ഷദ്വീപിലെ ഏക ഇലക്ട്റ്റഡ് ബോഡിയുടെ കീഴിലെ ജില്ലാ ദ്വീപ് പഞ്ചായത്ത് പരിധിയിലുള്ള വിദ്യാഭ്യാസം, കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകൾ അഡ്മിനിസ്ട്രേറ്ററുടെ മാത്രം അധികാര പരിധിയിലായതോടെ ജനജീവിതത്തിന് വെല്ലുവിളികൾ ഉയർന്നു. ലക്ഷദ്വീപിൽ ഗോവർധന നിരോധന നിയമപ്രകാരം ഭക്ഷ്യ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. പച്ചക്കറിയും മറ്റും ദിവസങ്ങൾ കഴിഞ്ഞ ശേഷം ലഭ്യമാകുന്നതിനാൽ ഏറ്റവും ലഭ്യമായ ഭക്ഷണം കഴിച്ചിരുന്ന കുട്ടികൾക്ക് പോഷകാഹാരം ലഭിക്കാതായി എവിടെ പാർക്കണം, എന്ത് കഴിക്കണം എന്നത് വ്യക്തിസ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമാണ്. ഇതെല്ലാം വികസനത്തിന്റെ ഭാഗമായി കാണാനാക്കില്ല. ലക്ഷദ്വീപ് പ്രോഹിബിഷൻ റെഗുലേഷൻ അനുസരിച്ച് സാംസ്കാരിക പ്രശ്നങ്ങൾ കണക്കിലെടുത്ത് ലക്ഷദ്വീപിൽ മദ്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. ദ്വീപ് സന്ദർശനത്തിനു വരുന്ന വിദേശികൾക്ക് ബംഗാരം എന്ന നിലയിൽ ആൾ താരസമുള്ള ഇടങ്ങളിലേക്ക് മദ്യ വിതരണത്തെ സ്ഥാപിച്ചത് സാംസ്കാരിക പൈതൃകത്തെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യം മുൻ കണ്ടാണ്. മുസ്ലിം ജനത ഹൈന്ദവവിശ്വാസികൾക്ക് അമ്പലം പണിയാൻ സഹായങ്ങൾ നൽകിയെങ്കിലും ഇന്നവർ ഗവൺമെന്റ് അവരോട് മതവിദ്വേഷം വച്ചുപുലർത്തുന്നു. അതിനേക്കാൾ ദുഃഖകരം പുറം ലോകവുമായിട്ടുള്ള ബന്ധം കുറക്കുന്ന നടപടികൾ സ്വീകരിച്ചു എന്നതാണ്.
ദ്വീപ് നിവാസികളുടെ സംസ്കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന സാഹചര്യമാണ് ഉയർന്നുവരുന്നത്. അത്തരം നീക്കങ്ങൾ ഒരു നിലക്കും അംഗീകരിക്കാൻ കഴിയാത്തതാണ്. ലക്ഷദ്വീപ് ജനതയുടെ ജീവിതത്തെ തകർക്കുന്ന ഇത്തരം നയങ്ങൾക്കെതിരെ നാം കൈകോർക്കേണ്ട സമയം ആണ്. ജനിച്ചയിടങ്ങളിൽ നിന്നുപോലും എപ്പോൾ വേണമെങ്കിലും കുടിയിറക്കപ്പെടാവുന്ന അഭയാർത്ഥികൾ ആയിപ്പോകുന്ന ആ സഹോദരങ്ങളോട് നമ്മൾ ഐക്യപ്പെടുക. അല്ലെങ്കിൽ നാളെ നമ്മളടക്കം പലരും പടിയിറക്കപ്പെടാം ദ്വീപ് ജനതയുടെ സംസ്കാരങ്ങളും ആ മനോഹര പ്രദേശങ്ങളും എന്നെന്നേക്കുമായി നമുക്ക് നഷ്ടപെടാതിരിക്കട്ടെ. ജനാധിപത്യ മൂല്യങ്ങളുടെ കാവലാളായി മാറാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ