ടെക്നോ ട്രാക്ക്


  യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ,

'സുഖയാത്ര സുരക്ഷിത യാത്ര'  ട്രെയിൻ നമ്പർ 2210 തിരുവനന്തപുരത്തു നിന്നും കാസർഗോഡിലേക്ക് പോകുന്ന തിരുവനന്തപുരം - കാസർഗോഡ് സിൽവർ ലൈൻ സെമി ഹൈസ്പീഡ് എക്സ്പ്രസ് നിമിഷങ്ങൾക്കുള്ളിൽ രണ്ടാമത്തെ ഫ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്നു '. 

                        അറിയിപ്പ് പറയുന്നതിനിടയിൽ ദൂരെ നിന്നും ട്രെയിൻ കുതിച്ചു വന്ന് ട്രെയിൻ കവാടത്തിലേക്ക് പിണറായി സഖാവ് കയറി മുൻനിരയിൽ തന്നെ ഇടം പിടിച്ചു. യാന്തികതയുടെ മുഖാവരണങ്ങളണിഞ്ഞ പുതിയ യാത്രാ 2025 - വരെ കാത്തിരിക്കേണ്ടി വന്നതും അതിനിടയിൽ നേരിട്ട വിവാദപരമായ പ്രസ്താവനകളും മുൻകാല വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി വന്ന കാലതാമസവും ഓർത്ത് നെടുവീർപ്പും ഇടവേ ബഫർ സോണിന്റെ നട്ടും ബോൾട്ടും അറിയാത്ത സജി ചെറിയാനാശാൻ പിണറായി സംവിധാനത്തിന്റെ തൊട്ടടുത്ത സ്ഥാനം പിടിച്ചു. ഹോ എന്തോക്കെയായിരുന്നു. ഭൂമി ഏറ്റെടുക്കൽ, ആസൂത്രണം, നഷ്ടപരിഹാരം, കുറ്റിയടിക്കൽ, 100 മീറ്റർ, മുപ്പതു മീറ്റർ ഹോ ഒന്നും ഓർക്കാൻ മേലാ ... സംഭാഷണത്തിനിടയിലേക്ക് വി എൻ വാസവൻ സഖാവും ഒത്തുചേർന്നു. അങ്ങനെ പറഞ്ഞാലെങ്ങനാ ...നമ്മളെ  വോട്ട് ചെയ്ത് ജയിപ്പിച്ചവരുടെ നെഞ്ചിലാ നമ്മുടെ കുറ്റിയടിക്കലെന്ന ഒറ്റ ചരടിന്റെ ശരങ്ങൾ തറച്ചത്. എന്നോട് കുറേ പേർ എൽ ഡി എഫ് വരും എല്ലാം ശരിയാകും എന്ന് ഉദ്ഘോഷിച്ചതല്ലേ എന്നിട്ടെന്താ ഇങ്ങനെയെന്ന് ചോദിച്ചതാ പിന്നെ, നമ്മുടെ നാട്ടുകാരല്ലേ ഞാനങ്ങ് സമാധാനിപ്പിച്ചു ഒടുവിൽ നിവൃത്തിയില്ലാതെ വന്നപ്പോഴാണവർ മനുഷ്യ മതിൽ തീർത്തത്. ഞാൻ കണ്ടിട്ടും കണ്ടില്ലന്ന് വെച്ചു. ഞാനും മനുഷ്യ നല്ലടോ ചെറിയാനേ... അതിലും വലിയ മതിലല്ലേ നന്മൾ ഇപ്പോൾ കെട്ടിയിരിക്കുന്നത്. ഇരുവരുടെയും സംഭാഷണം കേട്ട് തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ഹൈക്കോർട്ട് ജഡ്ജി പിറുപിറുത്തു . രണ്ടു മൂന്ന് വർഷം മുമ്പ് കെ എൻ ബാലഗോപാൽ സഖാവ് പറഞ്ഞതിപ്പോഴും തെകട്ടി തെകട്ടി വരുവാ . . കടവും ബുദ്ധിമുട്ടുമാണ് കുറേക്കാലത്തേക്ക് ഒന്നും ചെയ്യില്ലെന്ന് പറഞ്ഞാൽ പൂട്ടി പോകുകയേയുള്ളു. എന്തായാലും അത് നടന്നു. എന്നിട്ടിപ്പോൾ ...കൂടുതൽ ആളുകൾക്ക് തൊഴിൽ, കൂടുതൽ വാണിജ്യമുണ്ടാവുക, കൂടുതൽ ടാക്സും വരുമാനവും എന്തായിരുന്നു ഒരു പ്രകടനം . ഹാ! നികുതിയും വരുമാനവും അക്കാര്യം എന്തായാലും തീരുമാനമായി . സുസ്ഥിര വികസനത്തിന്റെ ഒരു ചുക്കും അറിയാത്ത ബാലഗോപാലനെ പോലെയുള്ള മെത്തലാളിൻമാർക്ക് അടിസ്ഥാനവികസനത്തിന്റെ പാഠങ്ങൾ പഠിപ്പിച്ചിരുന്നേൽ അട്ടപ്പാടിയിലെ നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുകയായിരുന്നു .അതെങ്ങനാ .. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും വരുന്ന പണം കൊണ്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്ന കേരള ജനതയ്ക്ക് അഹന്മദാബാദ് - മുംബൈ ബുലറ്റ് ട്രെയിൻ കണ്ട് കിട്ടിയ പ്രചോദനം ഇപ്പോ പാവങ്ങളുടെ എ സി ട്രെയിനിലെ ശൂന്യതയ്ക്ക് സമാനമായല്ലോ എന്റെ ദൈവമേ ...എന്തായാലും ഇപ്പോ കെ എസ് ആർ ടി സിൽ പോവാൻ പറ്റൂല .. അതവടെ നിക്കട്ടെ . സുഖമില്ലെന്ന് സഖാവിനെ അറിയിക്കാം. 2009-10 കാലയളവിലെ കേരള ബജറ്റിലെ അതിവേഗ റെയിൽ ഇടനാഴി ആത്മഹത്യാപരമായ നിലപാടെന്ന് പറഞ്ഞ് പദ്ധതി തള്ളിക്കളഞ്ഞ ഉമ്മൻചാണ്ടി സർക്കാരിനെക്കുറിച്ചോർത്ത് ചിരിച്ചുകൊണ്ട് പി രാജീവ്സാർ സീറ്റ് ബുക്കിംഗിനായി കെ റെയിൽ സൈറ്റിൽ കയറിയതും തിരിച്ചിറങ്ങിയതും ഒരു പോലെയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും വരുന്ന പണം കൊണ്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്ന കേരള ജനതയ്ക്ക് അഹന്മദാബാദ് - മുംബൈ ബുലറ്റ് ട്രെയിൻ കണ്ട് കിട്ടിയ പ്രചോദനം ഇപ്പോ പാവങ്ങളുടെ എ സി ട്രെയിനിലെ ശൂന്യതയ്ക്ക് സമാനമായല്ലോ എന്റെ ദൈവമേ ...എന്തായാലും ഇപ്പോ കെ എസ് ആർ ടി സിൽ പോവാൻ പറ്റൂല .. അതവടെ നിക്കട്ടെ . സുഖമില്ലെന്ന് സഖാവിനെ അറിയിക്കാം. 2009-10 കാലയളവിലെ കേരള ബജറ്റിലെ അതിവേഗ റെയിൽ ഇടനാഴി ആത്മഹത്യാപരമായ നിലപാടെന്ന് പറഞ്ഞ് പദ്ധതി തള്ളിക്കളഞ്ഞ ഉമ്മൻചാണ്ടി സർക്കാരിനെക്കുറിച്ചോർത്ത് ചിരിച്ചുകൊണ്ട് പി രാജീവ്സാർ സീറ്റ് ബുക്കിംഗിനായി കെ റെയിൽ സൈറ്റിൽ കയറിയതും തിരിച്ചിറങ്ങിയതും ഒരു പോലെയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും വരുന്ന പണം കൊണ്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്ന കേരള ജനതയ്ക്ക് അഹന്മദാബാദ് - മുംബൈ ബുലറ്റ് ട്രെയിൻ കണ്ട് കിട്ടിയ പ്രചോദനം ഇപ്പോ പാവങ്ങളുടെ എ സി ട്രെയിനിലെ ശൂന്യതയ്ക്ക് സമാനമായല്ലോ എന്റെ ദൈവമേ ...എന്തായാലും ഇപ്പോ കെ എസ് ആർ ടി സിൽ പോവാൻ പറ്റൂല .. അതവടെ നിക്കട്ടെ . സുഖമില്ലെന്ന് സഖാവിനെ അറിയിക്കാം. 

 തൃശ്ശൂരെത്തിയതും കെ രാജൻസാർ ആ പഴയ സർവ്വേ റെക്കോഡുമായി ബോഗിക്കുള്ളിലേക്ക് പ്രവേശിച്ചു . അല്ലാ ... പിണറായി സഖാവേ നമ്മുടെ മരുവോൺ കേറിയില്ലെ ? അവൻ കോഴിക്കോട്ന്ന് കേറും ബൈക്കിൽ 25 മിനിറ്റ് വന്നാൽ ഓൺ കേറാൻ പറ്റും. സിൽവർ ലൈനെ എതിർക്കുന്നോർ ഒറ്റപ്പെടുമെന്ന ഓന്റെ വാക്കിലല്ലേ കുറേ പേര് വീണത്. അത് നിർത്തിയും തിരൂരിൽ നിന്നും കോഴിക്കോടെത്തിയതും പെട്ടെന്നായിരുന്നു. അഹമ്മദ് ദേവർകോവിലും റിയാസും സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കേറി . സോളാർ, ഇലക്ട്രിക് സംവിധാനത്തിലോടുന്ന സിൽവർ ലൈൻ അർദ്ധ അതിവേഗ തീവണ്ടിയിലും ചായ, കാപ്പി, പഴംപൊരി വിറ്റഴിയപ്പെടുന്നുണ്ടെന്ന ചാരിതാർത്ഥ്യത്തിൽ ഹോ ഇതിപ്പോ തന്റെ വകുപ്പിൽ പെട്ട കാര്യമല്ലല്ലോ എന്ന നിർവൃതിയോടെ സ്റ്റാൻഡേർഡ് കമ്പാർട്ട്മെന്റിൽ സിറ്റ് പുറകോട്ട് മാറി ചാരി ഇരുന്നു. ഒന്ന് കണ്ടച്ച് തുറന്നതും കാസർഗോഡ് എത്തിയതും ഒരുമിച്ചായിരുന്നു. സ്വപ്ന ലോകത്തിന്റെ മാസ്മരികതയിൽ അഭിരമിച്ച പിണറായി സഖാവിനെ സ്വീകരിക്കാനായി പന്ത്രണ്ടര മണിക്കൂർ യാത്ര ചെയ്ത ക്ഷീണവുമായി ഓടി കിതച്ചെത്തിയ ആന്റണി രാജുവിനെ അവരെല്ലാവരും ആലിംഗനം ചെയ്തു. തന്റെ ഒഴിഞ്ഞ കീശ കാട്ടി അഹമ്മദ് ദേവർകോവിൽ സഖാവ് രാജുവിനെ ആശ്വസിപ്പിച്ചു. ഇരുവരും കൈകോർത്ത് പാർട്ടി സമ്മേളന വേദിയിലെത്തി ദീർഘശ്വാസം വിട്ടു. ഇരട്ട ചങ്കന്റെ പുതിയ സംരംഭത്തെ ഒപ്പിയെടുക്കാൻ ക്യാമറ കണ്ണുകളുമായി എത്തിയ മാധ്യമ പ്രവർത്തകരെ കടക്ക് പുറത്തെടുത്ത ആജ്ഞയിലെടുക്കാൻ നോക്കിയെങ്കിലും കൃത്യമായി ഫോളോ ചെയ്തതിനാൽ തന്റെ രഹസ്യങ്ങൾ പരസ്യമായി .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലേഖനം