ഭാഷാ ബോധനത്തിൽ ശ്രവണ നൈപുണിക്കുള്ള പ്രാധാന്യം

അധ്യാപനം ഒരു സർഗ്ഗാത്മക പ്രക്രിയയാണ് .ബൗദ്ധികമായ ഇടപെടൽ മാത്രമായി അധ്യാപനത്തെ കാണരുത് . ഭാഷ പഠിക്കുന്നതിന്റെ ഉദ്ദേശം തന്നെ ആ ഭാഷയിൽ ആശയവിനിമയത്തിന് പ്രാപ്തരാക്കുക എന്നതാണ്. അതുകൊണ്ടുതന്നെ ഭാഷ നൈപുണികൾ കൈവശമാക്കുവാൻ കുട്ടികളെ പ്രാപ്തരാക്കാൻ പറ്റുന്ന തരത്തിലുള്ള തായിരിക്കണം ഭാഷാപഠന ക്ലാസുകൾ .ഭാഷാപഠനക്ലാസ്സുകൾ, പ്രധാനമായും ഭാഷയിൽ ചതുർ നൈപുണികളാണുള്ളത്. ശ്രദ്ധ, ഭാഷണം, വായന, എഴുത്ത്. ഈ നാലു നൈപുണികളെ വീണ്ടും സ്വീകരണ നൈപുണികളെന്നും, ഉൽപ്പാദന നൈപുണികളെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ശ്രദ്ധയും, വായനയും സ്വീകരണ നൈപുണികളും ഭാഷണവും, എഴുത്തും ഉൽപ്പാദ നനൈപുണികളുമാണ്.
 സംസാരിക്കുന്ന വ്യക്തി യോടുള്ള മര്യാദയോടുകൂടിയ പെരുമാറ്റമാണ് ശ്രവണം എന്ന് നിർവചിക്കാം. എന്നാൽശ്രദ്ധ ശ്രവണം ഇവ ഒരേ സാങ്കേതികാർത്ഥത്തിൽ നാം പ്രയോഗിക്കാറുണ്ട്. എന്നാൽ അവ അർത്ഥ വ്യത്യാസമുള്ളവയാണ്. രണ്ടും വ്യത്യസ്ത കഴിവുകളുമാണ്. ശബ്ദതരംഗങ്ങളുടെ ശ്രവണേന്ദ്രിയങ്ങളിലൂടെയുള്ള ഭൗതിക സ്വീകരണമാണ് ശ്രവണം.ശ്രവണം ഭാഷാപഠനത്തിന് അടിസ്ഥാനമാണ്.
ഭാഷാഭ്യസനം നൈസർഗ്ഗികമാണ്. കുട്ടികളിലുള്ള ഈ നൈസർഗ്ഗികമായ കഴിവുകൾ ഭാഷ സ്വാഭാവികമായിത്തന്നെ ഉള്ളതാണ് . ഇത് പഠനത്തിന് സഹായകമാണ്. ആദ്യ ഘട്ടത്തിൽ ശിശു മറ്റുള്ളവരുടെ സംസാരം കേൾക്കുന്നു. കേൾവിയാണ്. ഭാഷാഭ്യസനത്തിന് അടിസ്ഥാനം. മറ്റുള്ളവരുടെ സംസാരം കേൾക്കുമ്പോൾ ആദ്യം കുട്ടികൾക്ക് മനസ്സിലാവുകയില്ല. ശബ്ദം അതോടൊപ്പം അതിനാസ്പദമായ വസ്തുക്കളോ കേൾ ക്കുകയോ അവയും തമ്മിലുള്ള ബന്ധം കുട്ടികൾ മനസ്സിലാക്കുന്നു. കേൾക്കുന്നതോടൊപ്പം ദൃശ്യപരമായ ബിംബവും മനസ്സിൽ പതിയണം. എങ്കിൽ മാത്രമേ കാര്യക്ഷമായ ആശയവനിമയേശേഷി വിദ്യാർത്ഥികൾക്ക് സ്വായത്തമാക്കി മുന്നോട്ട് പോകാനാകു. ഭാഷാനൈപുണികളിൽ ആദ്യത്തെയും പ്രധാനപ്പെട്ടതുമാണ്  ശ്രദ്ധ.  ശ്രദ്ധ വികസനത്തിലൂടെ മാത്രമെ മറ്റു നൈപുണികൾ വികസിതമാകുന്നത്.അതുകൊണ്ട് ശ്രദ്ധയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. കേൾവി വ്യസനത്തിനാധാരം. ശബ്ദവതരണ രീതിതന്നെ ഭാഷാഭ്യസനത്തിൽ നിലവിലുണ്ട്. വസ്തുബോധനത്തിനു ശേഷം പദം അവതരിപ്പിക്കുന്നരിതിയാണിത്. ആദ്യം ശരീരവും പിന്നെ ലിപി കേൾക്കുന്നതോടൊപ്പം വസ്തുവിന്റെ രൂപവും മനസ്സിൽ പതിയണം. പ്രവർത്തനത്തിന്റെ ആവർത്തനത്തിലൂടെ വസ്തുവും തന്മിലുള്ള ബന്ധം കുട്ടി തിരിച്ചറിയുന്നു.ഉദാഹരണമായി 'ആന' എന്ന പദമെടുക്കാം. 'ആന'യുടെ ചിത്രം കാണിച്ച് പദം അധ്യാപകൻ ഉച്ചരിക്കുന്നു. ഇത് പലതവണ ആവർത്തിക്കുന്നു. വസ്തുവും ശബ്ദവും തമ്മിലുള്ള ബന്ധം കുട്ടി മനസ്സിലാക്കുന്നു. ഇന്ദ്രിയ ഗോചരമായ ഇത്തരം അഭ്യാസങ്ങൾ ധാരാളം ചെയ്യുമ്പോൾ പ്രയത്ന രഹിതമായ ഭാഷാഭ്യാസനം നടക്കുന്നു.
ജനനിക്കുന്ന സമയം മുതൽ തന്നെ തന്റെ ചുറ്റും നടക്കുന്ന സംഭാഷണങ്ങൾ കേട്ട് കാര്യങ്ങൾ മനസ്സിലാക്കാനുള്ള വ്യഗ്രത ഓരോ മനുഷ്യശിശുവിലും ഉൾചേർന്നിട്ടുണ്ട്. എന്നാൽ ഈ ശ്രവണം കാര്യക്ഷമമായിരിക്കില്ല. കാരണം, ശ്രവണത്തിലൂടെ മനസ്സിൽ പതിയുന്ന കാര്യങ്ങൾ ബന്ധപ്പെടുത്താൻ അവന്റെയുള്ളിൽ പൂർവ്വാനുഭവങ്ങൾ ഉണ്ടാവില്ല. ശിശു വളരുന്നതിനനുസരിച്ച് ശ്രവണം ഫലപ്രദമാവുകയും അതിനനുസരിച്ച് കുട്ടി പ്രതികരിക്കാൻ തുടങ്ങുകയും ചെയ്യുന്നു. അപക്വമായ അവന്റെ ശ്രവണം പിന്നീട് രക്ഷിതാക്കൾ, കുടുംബാംഗങ്ങൾ എന്നിവയുടെ സ്വാധീനഫലമായി വികസിതമാകുന്നു. താഴ്ന്ന സാമൂഹ്യ നിലവാരമുള്ള ഭവനാന്തരീക്ഷം ഉള്ള കുട്ടികൾ അതിനനുസ്യതമായ നിലയിൽ ശ്രവണശേഷി വികസിപ്പിക്കുന്നുള്ളൂ. അതിനാൽ തന്നെ സാമൂഹിക അന്തരീക്ഷം വലിയ സ്വാധീനശക്തിയാണെന്ന് പറയാം . വിദ്യാർത്ഥികൾ അവരുടെ അദ്ധ്യാപകരോട് ഒത്താണ് സമയം കൂടുതൽ ചിലവിട്ടുന്നത്. അതിനാൽ തന്നെ അദ്ധ്യാപകന്  സാമൂഹികമായ പ്രതിബദ്ധത ഏറെയാണ്. ധാരാണ ശക്തിയോടെ ശ്രവിക്കുന്ന വിദ്യാർത്ഥി തന്റെ ഉദ്ദേശ്യ ലക്ഷ്യം നേടിയെടുക്കും. എന്നാൽ നേരം പോക്കിന് ബാഹ്യമായ പ്രാധാന്യം നൽകുന്ന കുട്ടിക്ക് പഠനത്തിലെ അംശങ്ങൾ യഥാർത്ഥമായി ഉൾക്കൊള്ളാനാവില്ല. നാമമാത്രമായ ശ്രദ്ധയുള്ള കുട്ടി പഠനത്തിൽ പിറകിലായിരിക്കും. ആസ്വാദനപരമായ ശ്രദ്ധ വഴി പഠനം എളുപ്പമാക്കാൻ കഴിയും. വിദ്യാർത്ഥികൾ കവിത, നാടൻ പാട്ട് എന്നിവ നിമിഷങ്ങൾ കൊണ്ട് പഠിച്ചെടുക്കും, ബോധപൂർവം കാര്യങ്ങൾ ഏറ്റെടുന്ന ശ്രദ്ധയിൽ വിദ്യാർത്ഥിക്ക് വ്യക്തമായ ധാരണയുണ്ട്. കൃത്യതയോടെ പഠനം ക്രമീകരിക്കാൻ ബോധപൂർവ്വം മാത്രമേ കഴിയു . കേൾക്കുന്ന കാര്യങ്ങൾ വിശകലനം ചെയ്യുന്ന ശ്രദ്ധയുള്ള കുട്ടി വിമർശനാത്മക ചിന്ത ശേഷി ഭാവിയിൽ കൈവരിക്കും എന്നതാണ് വാസ്തവം.
വിദ്യാർത്ഥികളുടെ പ്രായം , അനുഭവം, ജീവിത സാഹചര്യം എന്നിവ ഭാഷാ ശ്രവണേന്ദ്രിയത്തെ സ്വാധീനിക്കുന്നുണ്ട്. ബുദ്ധിയും ശ്രദ്ധയും തമ്മിലുള്ള ബന്ധം നിർവചിക്കപ്പെട്ടിട്ടില്ലെങ്കിലും ഇവ തമ്മിൽ അദേദ്യമായ ബന്ധമുണ്ട്. ലിംഗ ഭേദങ്ങൾക്കതീതമായി ബുദ്ധിശക്തിയുള്ള ഏതൊരു കുട്ടിയും ശ്രവണ നൈപുണിയിൽ ഉയർന്ന നിലയിൽ നിൽക്കുന്നതായി കാണാം.
നല്ല കേൾവിക്കുള്ള അവസരം ഒരുക്കുക എന്നത് മലയാളധ്യാപകന്റെ കർത്തവ്യമാണ്. ദൃശ്യരൂപം കാണിച്ചുകൊണ്ട്, കേൾക്കാൻ അവസരം നല്കാം സ്ലൈഡ് പ്രൊജക്ടറിൽ സ്ലൈഡുകൾ കാണിച്ചുകൊണ്ട് അതിലെ ആശയം അധ്യാപകൻ പറയുന്നത്. കുട്ടികൾ കേൾക്കണം. ഈ അഭ്യാസം ആവർത്തിക്കണം. ഫ്ലാഷ്കാർഡുകൾ, ചാർട്ടുകൾ എന്നിവ കാണിച്ച് അതിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ അധ്യാപകൻ പറയണം കേൾക്കാനും കാണാനും ഒരേ സമയത്ത് അവസരമുണ്ടാകുമ്പോൾ വസ്തു. ബോധം മനസ്സിൽ പതിയുന്നു. കൂടാതെ മാതൃകാ പര്മായി അദ്ധ്യാപകർ ശ്രദ്ധാലുക്കളാകണം. ശബ്ദ വ്യതിയാനം അഥവ ചോദ വ്യതിയാനം വരുത്തിയും ലളിതമായി അവതരിപ്പിച്ചും നൈപുണ്യം വളർത്തിയെടുക്കാം. ക്ലാസ്സിലെ ഉപരോദധങ്ങൾ അതിജീവിക്കാൻ നല്ല ശ്രദ്ധ നൈപുണി ആവശ്യമാണ്. പ്രഭാഷണം മാറ്റി പുതിയ രീതികൾ ഉപയോഗിച്ച് ക്ലാസ് എടുക്കാം. പ്രകൃതി ശബ്ദങ്ങൾ ശ്രമിക്കാൻ അവസരം നൽകി അവ പട്ടികയാക്കി ശ്രവണ നൈപുണി വികസിപ്പിക്കാം. നിർമ്മിതമായ ശബ്ദങ്ങൾ വഴിയും മനുഷ്യരുടെ വ്യത്യസശബ്ദങ്ങൾ നൽകി തിരിച്ചറിയാൻ പ്രേരിപ്പിക്കുക വഴിയും ശ്രവണ ശേഷി ഊട്ടി ഉറപ്പിക്കാം. കൂടാതെ കളിരീതി , പദശ്യംഖലകൾ പറയുവാൻ പ്രേരിപ്പിക്കൽ, കഥാവതരണം, കാവ്യ കേളി എന്നിവയിലൂടെ ഭാഷാപരമായ ശരവണശേഷി വികസിപ്പിച്ചെടുക്കാൻ കഴിയും.
       അദ്ധ്യാപകൻ മാതൃകാപരമായി വായിക്കുകയും അവതരിപ്പിക്കുകയും ചെയ്യാൻ സാധിക്കുന്ന വ്യക്തിത്വമായിരിക്കണം. ആസൂതിതമായ യത്നങ്ങളിലൂടെ മാത്രമേ ശ്രവണം വികസിപ്പിക്കാൻ കഴിയുകയുള്ളു. ശ്രവിക്കുന്ന കുട്ടിയെ അദ്ധ്യാപകർ ഇഷ്ടപ്പെടുന്നുള്ളു. കാരണം അത്തരമൊരു സാഹചര്യത്തിൽ ആശയ വിനിമയാധിഷ്ഠിത ഭാഷാ പഠനം സാധിക്കുകയുള്ളു. അതിനാൽ തന്നെ ഭാഷാ ശ്രവണശേഷി വികാസത്തിന് ഭാഷാധ്യാപകൻ പ്രാധാന്യത കല്പിച്ച് നൽകേണം. കേന്ദ്രീകതും ഘടനാപരവുമായ ശ്രവണം വഴി മികച്ച ക്ലാസ്സ് അന്തരീക്ഷം ഒരുക്കിയെടുക്കാം. അതിന് ഉത്തമ മാർഗം മാതൃകാപരമായ ക്ലാസ് അന്തരീക്ഷത്തെ സൃഷ്ടിച്ചെടുക്കൽ ആണ്. ശ്രവണത്തെ അടിസ്ഥാനമാക്കി പഠനത്തെ ലളിതവത്ക്കരിക്കാൻ അദ്ധ്യാപകർ ശ്രമിക്കേണം വ്യാകരണം, ഗദ്യം, പദ്യം എന്നിവയുടെ അഭ്യാസനത്തിലും ശ്രവണത്തിന് പ്രാധാന്യം നൽകാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലേഖനം